Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

റഹ്‌മാന്‍ തായലങ്ങാടിയുടെ ‘വാക്കിന്റെ വടക്കന്‍ വഴികള്‍’ ഖത്തറില്‍ പ്രകാശനം ചെയ്തു

ദോഹ. പ്രശസ്ത സാഹിത്യകാരനും ചന്ദ്രിക പത്രാധിപരുമായ റഹ്‌മാന്‍ തായലങ്ങാടിയുടെ ‘വാക്കിന്റെ വടക്കന്‍ വഴികള്‍ ‘എന്ന പുസ്തകം ഖത്തറില്‍ പ്രകാശനം ചെയ്തു .കെഎംസിസി ഖത്തര്‍ കാസര്‍ക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ ഐസിസി ഖത്തര്‍ പ്രസിഡന്റ് മണികണ്ഠന്‍ എ പി , കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം നാലകത്തിനു നല്‍കി കൊണ്ട് പ്രകാശനം നിര്‍വഹിച്ചു .

ജില്ലാ വൈസ് പ്രസിഡന്റ് നാസര്‍ കൈതക്കാടിന്റെ അദ്ധ്യക്ഷതയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ആദം കുഞ്ഞി ഉദ്ഘാടനം നിര്‍വഹിച്ചു . കെഎംസിസി സംസ്ഥാന ആക്ടിങ് ചെയര്‍മാന്‍ എസ് എ എം ബഷീര്‍ പുസ്തകം പരിചയപ്പെടുത്തി , ചടങ്ങില്‍ ഓണ്‍ലൈനിലൂടെ അംബികാ സുതന്‍ , കവിത ചെര്‍ക്കള , പത്മനാഭന്‍ ബ്ലാത്തൂര്‍ എന്നിവര്‍ ആശംസ അറിയിച്ചു , റഹ്‌മാന്‍ തായലങ്ങാടി നന്ദി പ്രസംഗം നടത്തി

ഷാര്‍ജ ഇന്ത്യന്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് നിസാര്‍ തളങ്കര ,കെഎംസിസി സംസ്ഥാന ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ അബ്ദു നാസ്സര്‍ നാച്ചി , സംസ്ഥാന നേതാക്കളായ ടി ടി കെ ബഷീര്‍ , സാദിഖ് പട്ടാമ്പി , ജില്ലാ നേതാക്കളായ ലുക്മാനുല്‍ ഹകീം , സമീര്‍ ഉടുമ്പുന്തല ,സിദീഖ് മണിയന്‍പാറ , നാസ്സര്‍ കൈതക്കാട് ,മുഹമ്മദ് ബായാര്‍ ,സഗീര്‍ ഇരിയ ,സാദിഖ് കെസി ,മൊയ്ദു ബേക്കല്‍ ,സംസ്ഥാന സമീക്ഷ ഭാരവാഹികളായ സുബൈര്‍ വെള്ളിയോട് ,ഷഫീര്‍ വാടാനപ്പള്ളി സീനിയര്‍ നേതാക്കളായ എം ടി പി മുഹമ്മദ് കുഞ്ഞി , കെ എസ് മുഹമ്മദ് ,എംവി ബഷീര്‍ ,സാദിഖ് പാക്യാര , മണ്ഡലം നേതാക്കളായ റസാഖ് കല്ലട്ടി ,ഹാരിസ് ഏരിയാല്‍,മാക് അടൂര്‍ ,സലാം ഹബീബി ,അന്‍വര്‍ കാടങ്കോട് , മീഡിയ വിങ് ഭാരവാഹികളായ അബ്ദുല്‍ റഹ്‌മാന്‍ എരിയാല്‍ , മന്‍സൂര്‍ , സാബിത് , കള്‍ച്ചറല്‍ വിങ് ചെയര്‍മാന്‍ അഷ്റഫ് എംവി , എന്നിവര്‍ പരിപാടിയില്‍ ആശംസ അറിയിച്ചു , ജില്ലാ സെക്രട്ടറി ഷാനിഫ് പൈക സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് അലി ചേരൂര്‍ നന്ദിയും പറഞ്ഞു.

Related Articles

Back to top button