Breaking News
അണ്ടര്‍ 17 ലോകകപ്പിന്റെ അടുത്ത അഞ്ച് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള അവകാശം ഖത്തറിന് ഫിഫ അനുവദിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. അണ്ടര്‍ 17 ലോകകപ്പിന്റെ അടുത്ത അഞ്ച് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള അവകാശം ഖത്തറിന് ഫിഫ അനുവദിച്ചു. യൂത്ത് ഫുട്‌ബോളിനോടുള്ള ഭരണസമിതിയുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ ഭാഗമായി ഫിഫ അണ്ടര്‍ 17 ലോകകപ്പ് 48 ടീമുകളായി വിപുലീകരിക്കുമെന്നും രണ്ട് വര്‍ഷത്തിലൊരിക്കല്‍ എന്നതിന് പകരം വര്‍ഷം തോറും നടത്തുമെന്നും ഫിഫ കൗണ്‍സില്‍ സ്ഥിരീകരിച്ചു.
2025 ല്‍ ആരംഭിക്കുന്ന മത്സരത്തിന്റെ അടുത്ത അഞ്ച് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള അവകാശം ഖത്തറിന് ഫിഫ അനുവദിച്ചു.
അതേസമയം, ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പ്, 24 ടീമുകളായി വിപുലീകരിച്ച് 2025 മുതല്‍ വര്‍ഷം തോറും കളിക്കും. 2029 വരെ മൊറോക്കോ ആതിഥേയത്വം വഹിക്കും.