Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

അല്‍മാവാസിം ഗ്രൂപ്പിന്റെ ഖത്തറിലെ അഞ്ചാമത് ഓഫീസ് ഉദ്ഘാടനം ചെയ്തു

ദോഹ. അല്‍മാവാസിം ഗ്രൂപ്പിന്റെ അഞ്ചാമത് ഓഫീസ്, മാവാസിം ബിസിനസ് സെന്റര്‍ ടവര്‍ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ദാറുല്‍ ഹുദാ ഇസ് ലാമിക് യൂണിവേഴ്‌സിറ്റി പ്രൊഫെസ്സര്‍ ജാഫര്‍ ഹുദവി ഇന്ത്യനൂര്‍ , ഇബ്രാഹിം ഫൈസി തുടങ്ങിയവരുടെ കാര്‍മികത്വത്തിലാണ് ഉദഘാടനം നടന്നത്. മാവാസിം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ.ഷഫീഖ് കോടങ്ങാട് അധ്യക്ഷത വഹിച്ചു. ഖത്തറില്‍ ട്രാന്‍സ് ലേഷന്‍ , പബ്ലിക് റിലേഷന്‍ മേഖലയില്‍ സ്തുത്യര്‍ഹമായ സര്‍വീസ് നല്‍കിക്കൊണ്ടിരിക്കുന്ന സ്ഥാപനം വിദേശികള്‍ക്ക് 100 ശതമാനം ഉടമസ്ഥാവകാശം നല്‍കുന്ന ബിസിനസ് സെന്റര്‍ തുറന്ന് കൂടുതല്‍ സേവനങ്ങള്‍ നല്‍കാനുള്ള തെയ്യാറെടുപ്പിലാണെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ യുഎഇ , ഈജിപ്ത് , ഇന്ത്യ എന്നീ രാജ്യങ്ങളില്‍ ഓഫീസുകളുള്ള ഗ്രൂപ്പ് സൗദിയിലും റമദാനിനു ശേഷം പ്രവര്‍ത്തനമാരംഭിക്കുമെന്ന് ജനറല്‍ മാനേജര്‍ ഹമീദ് ഹുദവി പറഞ്ഞു.മാനേജര്‍ ആദില്‍ ഷെരിഫ് കൊച്ചി , റിയാസ് ഹുദവി മങ്കടവ് സംബന്ധിച്ചു.

Related Articles

Back to top button