Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഇന്നു മുതല്‍ ദര്‍ബ് അല്‍-സായിയില്‍ ‘ഗരങ്കാവോ മാര്‍ക്കറ്റ്’

ദോഹ: ഉം സലാലിലെ ദര്‍ബ് അല്‍-സായി ആസ്ഥാനത്ത് ഇന്ന് (മാര്‍ച്ച് 18) മുതല്‍ 24 വരെ രാത്രി 7.30 മുതല്‍ രാത്രി 12 വരെ ‘ഗരങ്കാവോ മാര്‍ക്കറ്റ്’ പരിപാടി സംഘടിപ്പിക്കുമെന്ന് സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു. ദേശീയ വ്യക്തിത്വം പ്രോത്സാഹിപ്പിക്കുന്നതിനും വിശുദ്ധ റമദാനിലെ അന്തരീക്ഷം ആസ്വദിക്കുന്നതിനും പുറമെ ഖത്തറി പാരമ്പര്യം, പാരമ്പര്യങ്ങള്‍, ആചാരങ്ങള്‍ എന്നിവ നിലനിര്‍ത്താനാണ് ഗരന്‍ഗാവോ മാര്‍ക്കറ്റ് പ്രധാനമായും ഉദ്ദേശിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ഗരങ്കാവോ മാര്‍ക്കറ്റില്‍ 80 കടകള്‍ ഉണ്ടാകും.

Related Articles

Back to top button