Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

കെ.ഇ.സി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

ദോഹ: കേരള എന്റര്‍പ്രേണേഴ്‌സ് ക്ലബ്ബ് (കെ.ഇ.സി) ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. കെ.ഇ.സി അംഗങ്ങള്‍ക്ക് പുറമെ ഖത്തറിലെ ചെറുകിട സംരഭകരും മാധ്യ പ്രവര്‍ത്തകരും സാത്തര്‍ റെസ്റ്ററന്റില്‍ വെച്ച് നടന്ന ഇഫ്താര്‍ വിരുന്നില്‍ സംബന്ധിച്ചു. കെ.ഇ.സി പ്രസിഡന്റ് മജീദലി ഇഫ്താര്‍ സന്ദേശം നല്‍കി. വ്യാപാര വ്യവഹാര രംഗങ്ങളില്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകുമ്പോഴേ യഥാര്‍ത്ഥ വിജയം കൈവരിക്കാന്‍ സാധിക്കുകയുള്ളൂ എന്നും നൈമിഷിക ലാഭത്തിനു വേണ്ടിയുള്ള ചെറിയ വിട്ട് വീഴ്ചകള്‍ക്കും നാം ഇടം കൊടൂക്കരുതെന്നും സംരഭകരെന്ന നിലയില്‍ പ്രത്യേക സൂക്ഷ്മത പാലിക്കണമെന്നും അദ്ദേഹം സദസ്സിനെ ഉണര്‍ത്തി.
കെ ഇ സി ചെയര്‍മാന്‍ ആര്‍. ചന്ദ്രമോഹന്‍, കെ.ഇ.സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ റസാക്ക് എന്നിവര്‍ സംസാരിച്ചു. കെ.ഇ.സി വൈസ് പ്രസിഡന്റ് ഷൈനി കബീര്‍ ചടങ്ങ്‌നിയന്ത്രിച്ചു. വൈസ് ചെയര്‍മാന്‍ ശരീഫ് ചിറക്കല്‍ സമാപന പ്രസംഗം നിര്‍വ്വഹിച്ചു.

Related Articles

Back to top button