Local News
റമദാനില്‍ ഉംറ യാത്ര ചിലവ് കുറഞ്ഞതായി റിപ്പോര്‍ട്ട്
ദോഹ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ റമദാനില്‍ ഉംറ യാത്ര ചിലവ് കുറഞ്ഞതായി റിപ്പോര്‍ട്ട്.
ഈ വര്‍ഷം റമദാനിലെ അവസാന 10 ദിവസത്തെ ഉംറ പാക്കേജുകളുടെ ചെലവ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 40% കുറവാണെന്ന് നിരവധി ഹജ്, ഉംറ കമ്പനികളുടെ ഉടമകളും ഓപ്പറേറ്റര്‍മാരും ചൂണ്ടിക്കാട്ടി.
മക്കയിലേക്ക് യാത്ര ചെയ്യുന്നവരില്‍ 75% പേരും എളുപ്പത്തില്‍ ലഭ്യമാകുന്ന ടൂറിസ്റ്റ് വിസകള്‍ ഉപയോഗിക്കുന്നതാണ് വിലയിടിവിന് കാരണമെന്ന് ടൂര്‍ ഓപറേറ്റര്‍മാരെ ഉദ്ധരിച്ച് പ്രാദേശിക അറബിക് ദിനപത്രമായ അല്‍ റായ റിപ്പോര്‍ട്ട് ചെയ്തു.