Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ശാന്തപുരം മഹല്ല് ഇഫ്താര്‍ സംഗമം


ദോഹ: ഖത്തര്‍- ശാന്തപുരം മഹല്ല് വെല്‍ഫയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ റയ്യാന്‍ പാര്‍ക്കില്‍ വെച്ച് ഇഫ്താര്‍ സംഗമം നടന്നു. പ്രസിഡന്റ് ഡോ. എ.കെ. സല്‍മാന്‍ അധ്യക്ഷത വഹിച്ചു. എം.ടി. ആദം ഉസ്താദ് റമദാന്‍ സന്ദേശം നല്‍കി. മത-ജാതി ഭേദമന്യേ മനുഷ്യര്‍ തമ്മിലുള്ള പരസ്പര സഹകരണത്തിന്റെയും സഹനത്തിന്റെയും സഹാനുഭൂതിയുടെയും സന്ദേശമാണ് റമദാന്‍ നല്‍കുന്നതെന്ന് അദ്ദേഹം ഉണര്‍ത്തി. സംഗമത്തില്‍ റമദാന്‍ ക്വിസ് മത്സര വിജയികള്‍ക്ക് സമ്മാനം നല്‍കി. പി. കെ. ഷക്കീബ്, പി. മുഹമ്മദലി, കെ. പി. ഫവാസ് എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വൈസ്പ്രസിഡണ്ട് എം.ടി. സൈഫുദ്ദീന്‍ സ്വാഗതവും സെക്രട്ടറി പി. ഷിബിലി നന്ദിയും പറഞ്ഞു

Related Articles

Back to top button