
Local News
ലോക തൊഴിലാളി ദിനം സമുചിതമായി ആഘോഷിക്കാനൊരുങ്ങി ഐസിബിഎഫ്
ദോഹ. ഖത്തറില്‍ ലോക തൊഴിലാളി ദിനം സമുചിതമായി ആഘോഷിക്കാനൊരുങ്ങി ഐസിബിഎഫ് . മുന്‍വര്‍ഷങ്ങളെപ്പോലെ, മെയ് മാസത്തില്‍ ലേബര്‍ ഡേ ആഘോഷങ്ങള്‍ നടത്താന്‍ ഐസിബിഎഫ് പദ്ധതിയിടുന്നതായും ഇതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 29 തിങ്കളാഴ്ച വൈകുന്നേരം 7.00 മണിക്ക് ഐസിസി അശോക ഹാളില്‍ ചേരുന്ന സംഘാടക സമിതി യോഗത്തില്‍ പങ്കെടുക്കണമെന്നും ഐസിബിഎഫ് പ്രസിഡണ്ട് ഷാനവാസ് ബാവ അംഗങ്ങള്‍ക്കയച്ച ഇമെയില്‍ സന്ദേശത്തില്‍ പറയുന്നു.