
Breaking News
അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ മൂന്ന് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി ഖത്തര്‍ എയര്‍വേയ് സ്
ദോഹ. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്നുവരുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിന്റെ (എടിഎം ദുബായ് 2024) ഉദ്ഘാടനത്തോടനുബന്ധിച്ച് തിങ്കളാഴ്ച നടന്ന ബിസിനസ് ട്രാവലര്‍ മിഡില്‍ ഈസ്റ്റ് അവാര്‍ഡ് 2024-ല്‍ ഖത്തര്‍ എയര്‍വേയ് സ് മൂന്ന് അഭിമാനകരമായ ടൈറ്റിലുകള്‍ നേടി.
മിഡില്‍ ഈസ്റ്റില്‍ സര്‍വീസ് നടത്തുന്ന മികച്ച പ്രാദേശിക എയര്‍ലൈന്‍, മികച്ച ബിസിനസ് ക്ലാസ് ഉള്ള എയര്‍ലൈന്‍, മികച്ച ട്രാവല്‍ ആപ്പ് എന്നീ പുരസ്‌കാരങ്ങളാണ് ഖത്തറിന്റെ പഞ്ചനക്ഷത്ര വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേയ് സ്
സ്വന്തമാക്കിയത്.