
Local News
മുപ്പത്തി മൂന്നാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേളയില്‍ ഡോ.അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങളും സ്‌പോക്കണ്‍ അറബിക് പുസ്തകങ്ങളും
ദോഹ. ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന മുപ്പത്തി മൂന്നാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേളയില്‍ ഡോ.അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങളും സ്‌പോക്കണ്‍ അറബിക് പുസ്തകങ്ങളും ലഭിക്കും. ഇസ് ലാമിക് പബ്‌ളിഷ് ഹൗസ് സ്റ്റാളിലാണ് ഇവ ലഭിക്കുക.
ഇന്നലെയാരംഭിച്ച പുസ്തക മേള മെയ് 18 വരെ നീണ്ടുനില്‍ക്കും. വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ 9 മുതല്‍ രാത്രി 10 വരെയാണ് പ്രവേശനം. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3 മണി മുതല്‍ രാത്രി 10 മണി വരെയായിരിക്കും പ്രവേശനം.