Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

അഖീദ പഠനക്ലാസ് കോണ്‍വൊക്കേഷന്‍

ദോഹ: ഖത്തര്‍ കേരള ഇസ് ലാഹി സെന്റര്‍ ദഅവ വിംഗിനു കീഴില്‍ നടത്തി വരുന്ന അഖീദ പഠന ക്ലാസിന്റെ കോണ്‍വൊക്കേഷനും ഉന്നത വിജയം നേടിയവരെ ആദരിക്കലും സംഘടിപ്പിച്ചു. കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ ഫാതിമത്തു ലുബാന (വുകൈര്‍), നസീഹ ഫര്‍ഹാന (ഫരീജ് അബ്ദുല്‍ അസീസ്), സാലിം പി (അബൂഹമൂര്‍) എന്നിവര്‍ക്കും മറ്റ് വിജയികള്‍ക്കും ക്യു. കെ. ഐ. സി ജന. സെക്രട്ടറി മുജീബ് റഹ്‌മാന്‍ മിശ്കാത്തി, വൈസ് പ്രസിഡന്റ് ഖാലിദ് കട്ടുപ്പാറ, സെക്രട്ടറി സ്വലാഹുദ്ധീന്‍ സ്വലാഹി, ഉമര്‍ ഫൈസി എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
ക്യു.കെ. ഐ.സി ഹാളില്‍ നടന്ന പരിപാടിയില്‍ സെക്രട്ടറി സെലു അബൂബക്കര്‍, ദഅവ വിംഗ് കണ്‍വീനര്‍ ഫൈസല്‍ സലഫി എടത്തനാട്ടുകര എന്നിവര്‍ സംബന്ധിച്ചു. എല്ലാ ചൊവ്വാഴ്ചകളിലുമായി നടന്ന് വരുന്ന അഖീദ പഠന ക്ലാസിന്റെ പുതിയ ബാച്ചിലേക്ക് അഡ്മിഷന്‍ ആഗ്രഹിക്കുന്നവര്‍ക്ക്60004485 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button