
2021 ല്‍ പച്ചക്കറി ഉല്‍പാദനത്തില്‍ 41 % സ്വയം പര്യാപ്തത കൈവരിച്ച് ഖത്തര്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. 2021 ല്‍ പച്ചക്കറി ഉല്‍പാദനത്തില്‍ 41 % സ്വയം പര്യാപ്തത കൈവരിച്ച് ഖത്തര്‍ . മുനിസിപ്പല്‍ മന്ത്രാലയത്തിന്റെ പ്രാദേശിക പഴം പച്ചക്കറി ഉല്‍പാദന വിതരണ രംഗങ്ങളിലെ സജീവമായ ഇടപെടലുകളും പിന്തുണയും കാരണണം ഈ വര്‍ഷം 103000 ടണ്‍ പച്ചക്കറികളാണ് പ്രാദേശികമായി ഉല്‍പാദിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 66000 ടണ്‍ ആയിരുന്നു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സ്വയം പര്യാപ്തതയിലേക്ക് നീങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പാല്‍, മാംസം, ഡയറി ഉല്‍പന്നങ്ങള്‍ എന്നിവയുടെ ഉല്‍പാദനത്തിലും ഖത്തര്‍ വലിയ തോതിലുളള പുരോഗതിയാണ് 2021 ല്‍ നേടിയത്.