Breaking News

ഖത്തറില്‍ മലയാളി യുവാവ് നിര്യാതനായി

ദോഹ. ഖത്തറില്‍ മലയാളി യുവാവ് നിര്യാതനായി . പത്തനംതിട്ട ജില്ലയിലെ പെരിങ്ങനാട് പറക്കൂട്ടം മുണ്ടപ്പള്ളി സ്വദേശി ജൂലി ഭവനില്‍ ലിജോ ജോണ്‍സന്‍ (34) ആണ് ദോഹ ന്യൂസലാത്തയിലെ താമസസ്ഥലത്തു വെച്ച് മരണപ്പെട്ടത്.

ഐ കാന്‍ ട്രേഡിംഗ് കോണ്‍ട്രാക്ടിംഗ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു .

പിതാവ് : ജോണ്‍സന്‍ മുതിരവിളയില്‍ ഫിലിപ്പ്.
മാതാവ് : ലീലാമ്മ ജോണ്‍സന്‍.
ഭാര്യ ആന്‍സി പാപ്പച്ചന്‍ ഖത്തറിലുണ്ട്

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെഎംസിസി ഖത്തര്‍ അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!