Local News
ഇല്‍ഫ സപ്ലിമെന്റ് പ്രകാശനം ചെയ്തു
ദോഹ: ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ പബ്ലിക്കേഷന്‍ വിംഗ് ഈദുല്‍ അദ്ഹയോടനുബന്ധിച്ച് പുറത്തിറക്കിയ ഓണ്‍ലൈന്‍ സപ്ലിമെന്റ് ഇല്‍ഫ 2.0 ന്റെ പ്രകാശനം ക്യു.കെ.ഐ.സി. പ്രസിഡന്റ് കെ.ടി. ഫൈസല്‍ സലഫി നിര്‍വ്വഹിച്ചു. പ്രമുഖ പണ്ഡിതരും, വിവിധ സംഘടനാ നേതാക്കളും എഴുതിയ ലേഖനങ്ങള്‍ , അല്‍മനാര്‍ മദ്‌റസ വിദ്യാര്‍ത്ഥികളുടെ രചനകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന സപ്ലിമെന്റ് ക്യു കെ ഐ.സി വെബ്‌സൈറ്റ് വഴി വായിക്കാവുന്നതാണ്.
പബ്ലികേഷന്‍ വിംഗ് കണ്‍വീനര്‍ അനീസുദ്ധീന്‍ ടി.വി, ഉമര്‍ ഫൈസി, മുഹമ്മദലി മൂടാടി, ശബീറലി അത്തോളി, അബ്ദുല്‍ കഹാര്‍, സെലു അബൂബക്കര്‍ സംബന്ധിച്ചു