Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

വ്യവസായം, ബിസിനസ് വികസനം, ഉപഭോക്തൃ സംരക്ഷണ മേഖലകളില്‍ വാണിജ്യ മന്ത്രാലയം പ്രഖ്യാപിച്ച സേവന ഫീസുകളിലെ ഇളവുകള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍

ദോഹ. വ്യവസായം, ബിസിനസ് വികസനം, ഉപഭോക്തൃ സംരക്ഷണ മേഖലകളില്‍ വാണിജ്യ മന്ത്രാലയം പ്രഖ്യാപിച്ച സേവന ഫീസുകളിലെ ഇളവുകള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. വ്യവസായം, ബിസിനസ് വികസനം, ഉപഭോക്തൃ സംരക്ഷണ മേഖലകളിലെ ചില സേവനങ്ങള്‍ക്ക് 90 ശതമാനം വരെ ഇളവുകളാണ് ഈയിടെ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ ഖാസിം അല്‍ താനി പ്രഖ്യാപിച്ചത്.

വാണിജ്യ മന്ത്രാലയം നല്‍കുന്ന സേവന ഫീസ് കുറയ്ക്കുന്നതിന് വാണിജ്യ വ്യവസായ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ ഖാസിം അല്‍ താനി പുറപ്പെടുവിച്ച 2024-ലെ 60-ാം നമ്പര്‍ മന്ത്രിതല തീരുമാനം ജൂലൈ 11 വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രാലയം അറിയിച്ചു.

Related Articles

Back to top button