Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

പ്രിവിലേജ് ക്‌ളബ്ബ് അംഗങ്ങള്‍ക്ക് അത്യാകര്‍ഷകമായ റാഫിള്‍ ഡ്രോയുമായി ഖത്തര്‍ എയര്‍വേയ്‌സ്

അമാനുല്ല വടക്കാങ്ങര

ദോഹ. പ്രിവിലേജ് ക്‌ളബ്ബ് അംഗങ്ങള്‍ക്കും സ്റ്റുഡന്റ് ക്‌ളബ്ബ് അംഗങ്ങള്‍ക്കും അത്യാകര്‍ഷകമായ റാഫിള്‍ ഡ്രോയുമായി ഖത്തര്‍ എയര്‍വേയ്‌സ് രംഗത്ത്. ഇതുവരെ അംഗങ്ങളല്ലാത്തവര്‍ക്ക് അംഗങ്ങളായി ചേര്‍ന്നും റാഫിള്‍ ഡ്രോയില്‍ പങ്കെടുക്കാം.

ഖത്തര്‍ എയര്‍വേയ്‌സില്‍ ഒരു യാത്ര ബുക്ക് ചെയ്‌തോ നിലവിലുള്ള ബുക്കിംഗ് ഉപയോഗിച്ചോ മല്‍രത്തില്‍ എന്റര്‍ ചെയ്യാം. നവംബര്‍ 1 നും ജനുവരി 31 നുമിടക്ക് യാത്ര ചെയ്യണം.
ഒന്നാം സമ്മാനം ഒരു മില്യണ്‍ അമേരിക്കന്‍ ഡോളറാണ്. രണ്ടാം സമ്മാനം പോര്‍ഷ് കാറും മൂന്നാം സമ്മാനം സ്വകാര്യ ജെറ്റില്‍ മാലി ദ്വീപുകളിലേക്കുള്ള യാത്രയുമാണ്.

ബെല്‍ജിയം, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്, ഫ്രാന്‍സ്, യുണൈറ്റഡ് കിംഗ്ഡം, നോര്‍വേ, റൊമാനിയ, സ്പെയിന്‍, ഡെന്‍മാര്‍ക്ക്, സ്വീഡന്‍, ഉക്രെയ്ന്‍, ജോര്‍ജിയ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ജോര്‍ദാന്‍, അര്‍മേനിയ, അസര്‍ബൈജാന്‍, ഇറാഖ്, ഇന്തോനേഷ്യ, സിംഗപ്പൂര്‍ , ലേഷ്യ, നേപ്പാള്‍, ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍, മാലിദ്വീപ്, ദക്ഷിണാഫ്രിക്ക, ജിബൂട്ടി, നൈജീരിയ, റുവാണ്ട, ഉഗാണ്ട, കെനിയ, ടാന്‍സാനിയ, ഘാന, സൊമാലിയ, സുഡാന്‍, സിംബാബ്വെ, സാംബിയ, ന്യൂസിലാന്‍ഡ്, ഗ്രീസ്, റഷ്യ, ഈജിപ്ത്, ടുണീഷ്യ, കുവൈറ്റ് ഒമാനും എത്യോപ്യ എന്നിവിടങ്ങളിലെ നിയമപരമായ താമസക്കാര്‍ക്കാണ് റാഫിള്‍ ഡ്രോയില്‍ പങ്കെടുക്കാം.

ഫെബ്രുവരി 22 നാണ് കംപ്യൂട്ടറൈസ്ഡ് സിസ്റ്റത്തിലൂടെയുള്ള നറുക്കെടുപ്പ് നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്

htthps://www.qatarairways.com/en/offers/flyandwin.html#enter സന്ദര്‍ശിക്കുക.

Related Articles

Back to top button