Uncategorized

കുവാഖ് ഓണാരവം 2024 പോസ്റ്റര്‍ പ്രകാശനം ചെയ്തു

ദോഹ: ഖത്തറിലെ കണ്ണൂര്‍ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മയായ കുവാഖിന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടിയായ ‘കുവാഖ് ഓണാരവം 2024’ ന്റെ പോസ്റ്റര്‍ പ്രകാശനം പ്രശസ്ത യുവ നടന്‍ ആസിഫ് അലി നിര്‍വ്വഹിച്ചു. ചടങ്ങില്‍ കുവാഖ് പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബു, ജനറല്‍ സെക്രട്ടറി റിജിന്‍ പള്ളിയത്ത്, കള്‍ച്ചറല്‍ സെക്രട്ടറി തേജസ് നാരായണന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
സെപ്തം 27നു വെള്ളിയാഴ്ച ബര്‍വ അവന്യൂവിലെ പുനെ യൂണിവേഴ്‌സിറ്റി മള്‍ട്ടി പര്‍പ്പസ് ഹാളിലാണ് പരിപാടി അരങ്ങേറുക.

Related Articles

Back to top button
error: Content is protected !!