Uncategorized

ഖത്തര്‍ പ്രവാസി ഷജീര്‍ പപ്പ ഛായാഗ്രാഹകനാകുന്ന ‘കൂടല്‍’ എന്ന സിനിമയുടെ പൂജയും ടൈറ്റില്‍ ലോഞ്ചിങ്ങും കൊച്ചിയില്‍ നടന്നു

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ പ്രവാസി ഷജീര്‍ പപ്പ ഛായാഗ്രാഹകനാകുന്ന ‘കൂടല്‍’ എന്ന സിനിമയുടെ പൂജയും ടൈറ്റില്‍ ലോഞ്ചിങ്ങും കൊച്ചിയില്‍ നടന്നു.ബിബിന്‍ ജോര്‍ജ്ജിനെ നായകനാക്കി ഷാനു കാക്കൂര്‍, ഷാഫി എപ്പിക്കാട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കൊച്ചി ഗോകുലം പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ സംവിധായകരായ സിബി മലയില്‍, ഷാഫി, നാദിര്‍ഷ, അജയ് വാസുദേവ്, നിര്‍മ്മാതാക്കളായ ബാദുഷ, സെവന്‍ ആര്‍ട്സ് മോഹന്‍,ആല്‍വിന്‍ ആന്റണി, നടന്മാരായ ബിബിന്‍ ജോര്‍ജ്ജ്,വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, നന്ദു,കോട്ടയം നസീര്‍, സുധീര്‍, ജോയി ജോണ്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പി ആന്‍ഡ് ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജിതിന്‍ കെ വി ആണ് ചിത്രം നിര്‍മ്മിക്കുന്നത്.നാല് നായികമാരാണ് ചിത്രത്തിലുള്ളത്. മറീന മൈക്കിള്‍, റിയ, നിയ വര്‍ഗ്ഗീസ് എന്നിവര്‍ക്കൊപ്പം അനു സിത്താരയുടെ സഹോദരി അനു സോനാരയും മുഖ്യവേഷത്തില്‍ അഭിനയിക്കുന്നു.

വിജിലേഷ്, നന്ദു, ഉഷ തുടങ്ങി നിരവധി താരങ്ങള്‍ക്കൊപ്പം ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.
‘ചെക്കന്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഫി എപ്പിക്കാട് ആണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.

കോ റൈറ്റേഴ്സ് – റാഫി മങ്കട, യാസിര്‍ പരതക്കാട്, പ്രോജക്ട് ഡിസൈനര്‍ – സന്തോഷ് കൈമള്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ – ഷൗക്കത്ത് വണ്ടൂര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – അസിം കോട്ടൂര്‍,
എഡിറ്റിങ് – ജര്‍ഷാജ് കൊമ്മേരി, കലാ സംവിധാനം – അസീസ് കരുവാരകുണ്ട്, മേക്കപ്പ് – ഹസ്സന്‍ വണ്ടൂര്‍, വസ്ത്രാലങ്കാരം – ആദിത്യ നാണു, സംഗീത സംവിധാനം – സിബു സുകുമാരന്‍, മണികണ്ഠന്‍ പെരുമ്പടപ്പ്, ആല്‍ബിന്‍ എസ് ജോസഫ്, നിഖില്‍ അനില്‍കുമാര്‍, പ്രസാദ് ചെമ്പ്രശ്ശേരി, ഗാനരചന – ഇന്ദുലേഖ വാര്യര്‍, എം കൃഷ്ണന്‍ കുട്ടി, നിഖില്‍ അനില്‍കുമാര്‍, ഗായകര്‍ – വിനീത് ശ്രീനിവാസന്‍, യാസിന്‍ നിസാര്‍, മണികണ്ഠന്‍ പെരുമ്പടപ്പ്, ഇന്ദുലേഖ വാര്യര്‍, അഫ്സല്‍ എപ്പിക്കാട്, കോറിയോഗ്രാഫര്‍ – വിജയ് മാസ്റ്റര്‍, സംഘട്ടനം – മാഫിയ ശശി, സ്റ്റില്‍സ് – ബാവിഷ് ബാല, പോസ്റ്റര്‍ ഡിസൈന്‍ – മനു ഡാവിഞ്ചി, പി ആര്‍ ഓ- എം കെ ഷെജിന്‍, അജയ് തുണ്ടത്തില്‍

Related Articles

Back to top button
error: Content is protected !!