Breaking News
അറബ് ബാങ്കിംഗ് കോണ്‍ഫറന്‍സ് 2024 ഇന്നും നാളെയും ദോഹയില്‍
ദോഹ. അറബ് ബാങ്കിംഗ് കോണ്‍ഫറന്‍സ് 2024 ഇന്നും നാളെയും ദോഹയില്‍ നടക്കും. ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഷെയ്ഖ് ബന്ദര്‍ ബിന്‍ മുഹമ്മദ് ബിന്‍ സൗദ് അല്‍താനിയുടെ മേല്‍നോട്ടത്തിലാണ് അറബ് ബാങ്കിംഗ് കോണ്‍ഫറന്‍സ് 2024 നടക്കുന്നത്. അറബ് ബാങ്കുകളുടെ യൂണിയന്‍ സംഘടിപ്പിക്കുന്ന ഈ സമ്മേളനത്തിന്റെ പ്രമേയം ‘സുസ്ഥിര വികസന ആവശ്യകതകളും ബാങ്കുകളുടെ പങ്കും എന്നതാണ്.