Uncategorized
യാത്രയയപ്പ് നല്‍കി
ദോഹ: 26 വര്‍ഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്കു പോകുന്ന പ്രശസ്ത ശിശുരോഗ വിദഗ്ധനും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ശിശുരോഗ വിഭാഗത്തില്‍ സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്ന ഡോ. അബ്ദുറഹ്‌മാന്‍ എലിക്കോട്ടിലിന് നാട്ടുകാരുടെ കൂട്ടായ്മയായ ഖത്തര്‍-കടന്നമണ്ണ മഹല്ല് അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി.
കടമ ഖത്തര്‍ പ്രസിഡന്റ് ഹുസൈന്‍ കടന്നമണ്ണ അധ്യക്ഷത വഹിച്ചു. കെ.ടി. മൂസ, സല്‍മാന്‍ മുഹമദ്, പി. നസീഫ് തുടങ്ങിയവര്‍ സംസാരിച്ചു.
ഡോ. അബ്ദുറഹ്‌മാന്‍ മറുപടി പ്രസംഗം നിര്‍വഹിച്ചു.
നാട്ടിലെത്തുന്ന ഡോ. അബ്ദുറഹ്‌മാന്‍ ഒക്ടോബര്‍ ഒന്നു മുതല്‍ പെരിന്തല്‍മണ്ണയിലെ അല്‍ശിഫ ആശുപത്രിയില്‍ സീനിയര്‍ പീഡിയാട്രിഷനായി സേവനം തുടരുന്നതാണ്.