Uncategorized

ദിവാ ഫുട്ബോൾ ടീം സെലക്ഷൻ ട്രെയ്ൽസ്

ദോഹ : ഒക്ടോബർ മുതൽ ആരംഭിക്കുന്ന കേരളം ഇന്റർ ജില്ലാ ഫുടബോൾ മത്സരമായ
ഖിഫ് സൂപ്പർ കപ്പ് 2024 നു പങ്കെടുക്കുന്ന ദിവ കാസർകോട്, ദോഹയിലുള്ള കാസർകോട് ജില്ലക്കാരായ ഫുട്ബോൾ താരങ്ങൾക്ക് വേണ്ടി സെലക്ഷൻ ട്രെയ്ൽസ് സംഘടിപ്പിക്കുന്നു.
സെപ്റ്റംബർ 20 രാത്രി 8 മുതൽ മിസഈദ് ക്യു പി ഗ്രൗണ്ടിൽ വെച്ചാണ് ട്രയൽ അരങ്ങേറുന്നത്. പങ്കെടുക്കാൻ താല്പര്യമുള്ള ഖത്തറിലുള്ള കാസർകോട് ജില്ലക്കാർ രജിസ്റ്റർ ചെയ്യണമെന്ന് ദിവ ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 30621301 എന്ന നമ്പറിലോ diwaksl എന്ന ഇൻസ്റ്റാ പേജ് വഴിയോ ബന്ധപ്പെടാവുന്നതാണ്.
ഭാരത് ടേസ്റ്റ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന ദിവ എക്സിക്കൂട്ടീവ് അംഗങ്ങളുടെയും കളിക്കാരുടെ സംയുക്ത യോഗത്തിൽ ദിവ പ്രസിഡന്റ് മുഹ്‌ഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു, നിസ്താർ പട്ടേൽ, ഷജീം കോട്ടച്ചേരി, റിസ്‌വാൻ, ഹഫീസുള്ള കെ വി, ആസാദ്, ഹബി , ഉമ്മർ, ഷമീർ, നൗഫൽ , മുസ്തഫ ജാക്കിഷൻ, അഫ്സൽ, ഷംസീർ, നിസ്താർ പട്ടേൽ എന്നിവർ സംസാരിച്ചു

Related Articles

Back to top button
error: Content is protected !!