Local News
നിലാങ്ഷു ഡേക്ക് ഐസിസിയുടെ ആദരം
ദോഹ. നിലാങ്ഷു ഡേക്ക് ഐസിസിയുടെ ആദരം . ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള , ഇന്ത്യന്‍ സമൂഹത്തിന് വര്‍ഷങ്ങളായി നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് മുതിര്‍ന്ന കമ്മ്യൂണിറ്റി നേതാവ് നിലാങ്ഷു ഡേയെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ആദരിച്ചത്. ഐസിസി പ്രസിഡന്റ് എപി മണികണ്ഠന്‍, വൈസ് പ്രസിഡന്റ് സുബ്രഹ്‌മണ്യ ഹെബ്ബഗെലു, ജനറല്‍ സെക്രട്ടറി മോഹന്‍കുമാര്‍, മറ്റ് ഐസിസി മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, അഫിലിയേറ്റഡ് സംഘടനകളുടെ പ്രസിഡന്റുമാര്‍, മുതിര്‍ന്ന കമ്മ്യൂണിറ്റി നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.