Breaking News
ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസ് മുഷൈരിബ് ഡൗണ്‍ ടൗണിലേക്ക് മാറ്റി

ദോഹ: ഖത്തര്‍ ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസ് മുഷരിബ് ഡൗണ്‍ടൗണിലേക്ക് മാറ്റിയതായി മുഷരിബ് പ്രോപ്പര്‍ട്ടീസ് അറിയിച്ചു. ഖത്തറിലെ നൂതന നഗരമായി വികസിക്കുന്ന മുശൈരിബിനെ മീഡിയ സേവനങ്ങളുടേയും കമ്മ്യൂണിക്കേഷനുകളുടേയും കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമാണിത്.
നേരത്തെ ഖത്തര്‍ മീഡിയ സിറ്റിയും മുഷൈരിബ് ഡൗണ്‍ ടൗണിലേക്ക് മാറ്റിയിരുന്നു.