Breaking News
അല്‍ സബാന നക്ഷത്രമുദിച്ചു, ദോഹയില്‍ തണുപ്പ് കൂടാന്‍ സാധ്യത
ദോഹ: അല്‍ വാസ്മിയുടെയും ശരത്കാല സീസണിലെയും അവസാനത്തെ താരവും സിറിയസിന്റെ രണ്ടാമത്തെ നക്ഷത്രവുമായ അല്‍ സബാന നക്ഷത്രംവ ഇന്നലെയുദിച്ചതോടെ ഖത്തറില്‍ തണുപ്പ് കൂടാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ഈ നക്ഷത്രം 13 ദിവസം നീണ്ടുനില്‍ക്കും.
ഈ കാലയളവില്‍, ശീതകാലത്തിന്റെ ലക്ഷണങ്ങള്‍ വ്യക്തമായി കാണാം. രാത്രികാലങ്ങളില്‍ താപനില തണുത്ത നിലയിലേക്ക് താഴുന്നു. പകല്‍ സമയത്തെ മിതമായ താപനിലയും ഈ കാലയളവില്‍ പ്രവചിക്കപ്പെടുന്നു.
തണുത്ത കാറ്റ് വീശുന്നതിനാല്‍ ഈ കാലയളവില്‍ രാജ്യത്ത് കടല്‍ പ്രക്ഷുബ്ധത പ്രതീക്ഷിക്കുന്നു, കൂടാതെ ഇടിമിന്നലിനുള്ള സാധ്യതയും കൂടുതലാണ്.