അന്‍സാര്‍ ഇംഗ്‌ളീഷ് സ്‌കൂള്‍ ലൈബ്രറിക്ക് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു
പെരുമ്പിലാവ്. ഡോ.അമാനുല്ല വടക്കാങ്ങര, ബന്ന ചേന്ദമംഗല്ലൂരില്‍ കൂട്ടുകെട്ടില്‍ മലയാള ലോകം നെഞ്ചേറ്റിയ വിജയമന്ത്രങ്ങള്‍ പുസ്തക പരമ്പരയിലെ ഏഴ് ഭാഗങ്ങള്‍ അന്‍സാര്‍ ഇംഗ്‌ളീഷ് സ്‌കൂള്‍ ലൈബ്രറിക്ക് സമ്മാനിച്ചു. പ്രമുഖ സംരംഭകനും അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ ഡോ. വിവി ഹംസയാണ് പുസ്തകങ്ങള്‍ ലൈബ്രറിക്ക് സമ്മാനിച്ചത്. സ്‌കസസ് മന്ത്രാസ് എന്ന ഇംഗ്‌ളീഷ് പുസ്തകം തഅ് വീദാത്തുന്നജാഹ് എന്ന അറബി മോട്ടിവേഷണല്‍ ഗ്രന്ഥവും ഒപ്പം സമ്മാനിച്ചു.
അന്‍സാര്‍ ഇംഗ്ളീഷ് സ്‌കൂളില്‍ നടന്ന അന്‍സാര്‍ ലിറ്ററേച്ചര്‍ കാര്‍ണിവലിലാണ് ഡോ. വിവി ഹംസ പുസ്തകങ്ങള്‍ സമ്മാനിച്ചത്.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിഎം.ഫിറോസ് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. സ്‌കൂള്‍ ഡയറക്ടര്‍ ഡോ.നജീബ് മുഹമ്മദ്, ഗ്രന്ഥകാരനും അന്‍സാര്‍ ഇംഗ്‌ളീഷ് സ്‌കൂളിലെ മുന്‍ അധ്യാപകനുമായ ഡോ. അമാനുല്ല വടക്കാങ്ങര ,കെബിഎഫ് ട്രഷറര്‍ നൂറുല്‍ ഹഖ്, വൈസ് പ്രിന്‍സിപ്പല്‍ ഷൈനി ഹംസ, ഡോ.വി.ടി.ഇഖ്ബാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.