Breaking News
ദോഹ ഫോറം ഉദ്ഘാടന ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകരെ ആദരിച്ച് ഖത്തര്‍ അമീര്‍
ദോഹ: ദി ഇന്നൊവേഷന്‍ ഇംപറേറ്റീവ്’ ( നവീകരണത്തിന്റെ അനിവാര്യത) എന്ന പ്രമേയത്തില്‍ ദോഹ ഷെറാട്ടണ്‍ ഹോട്ടലില്‍ നടക്കുന്ന രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ഇരുപത്തിരണ്ടാമത് ദോഹ ഫോറം ഉദ്ഘാടന ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകരെ ആദരിച്ച് ഖത്തര്‍ അമീര്‍ ഷയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി .
അല്‍ ജസീറ നെറ്റ്വര്‍ക്കിന്റെ ലേഖകരായ വെയ്ല്‍ അല്‍ ദഹ്ദൂഹ്, കാര്‍മെന്‍ ജൗഖാദര്‍, സ്വതന്ത്ര ഫോട്ടോ ജേര്‍ണലിസ്റ്റ് മൊതാസ് അസൈസ, എഎഫ്പി പത്രപ്രവര്‍ത്തകരായ ഡിലന്‍ കോളിന്‍സ്, അര്‍മാന്‍ എഫ്എം ഡയറക്ടര്‍ ക്രിസ്റ്റീന അസ്സി, അറാക്കിസിയ എഫ്എം ഡയറക്ടര്‍ സദഫ് പോപല്‍സായി എന്നിവരെയാണ് ദോഹ ഫോറം അവാര്‍ഡ് സമ്മാനിച്ച് ഖത്തര്‍ അമീര്‍ ആദരിച്ചത്.