Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

സഫാരി വിന്‍ 25 എംജി കാര്‍ പ്രമോഷന്റെ അഞ്ചാമത് നറുക്കെടുപ്പ് വിജയികളെ തെരെഞ്ഞെടുത്തു

ദോഹ. ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരിയുടെ മെഗാ പ്രമോഷന്‍ ഷോപ് ആന്‍ഡ് ഡ്രൈവ് വിന്‍ 25 എം ജി കാര്‍ പ്രൊമോഷന്റെ അഞ്ചാമത്തെ നറുക്കെടുപ്പ് വിജയികളെ തെരെഞ്ഞെടുത്തു.

ഡിസംബര്‍ 8 ന് ഇന്‍ഡസ്ര്ടിയല്‍ ഏരിയ സ്ട്രീറ്റ് 16 ലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റില്‍ വെച്ച് രാവിലെ 10 മണിക്ക് നടന്ന നറുക്കെടുപ്പില്‍ ഖത്തര്‍ വാണിജ്യ മന്ത്രാലയ പ്രതിനിധിയും സഫാരി മാനേജ്‌മെന്റ് പ്രതിനിധികളുടെയും സാനിധ്യത്തില്‍ നാല് എം.ജി കാറുകള്‍ക്കായുള്ള വിജയികളെയാണ് തെരെഞ്ഞെടുത്തത്.

ഒന്നാം സമ്മാന വിജയി അബ്ദുല്‍ ലത്തീഫ് മുഹമ്മദ് അസാം (കൂപ്പണ്‍ നമ്പര്‍- SND501168207 ) എന്നവര്‍ക്ക് മോറിസ് ഗ്യാരേജസിന്റ ആര്‍ എക്സ് 8 – 2024 മോഡല്‍ ഒരു കാറും രണ്ടാം സമ്മാന വിജയികളായ അര്‍ഷാദ് (കൂപ്പണ്‍ നമ്പര്‍- SND500280939 ), അബ്ദുല്‍ ഖാദിര്‍ (കൂപ്പണ്‍ നമ്പര്‍- SND500593832 ), അമിന അല്‍ ഖുവാരി (കൂപ്പണ്‍ നമ്പര്‍- SND500853711 ), എന്നവര്‍ക്ക് മോറിസ് ഗ്യാരേജസിന്റ എം ജി 5 – 2024 മോഡല്‍ ഓരോ കാറുകളും അടക്കം നാല് കാറുകളാണ് സമ്മാനമായി ലഭിക്കുക.

ഈ ഷോപ് ആന്‍ഡ് ഡ്രൈവ് പ്രമോഷന്റെ ആറാമത്തെ നറുക്കെടുപ്പ് 22 ജനുവരി 2025 ന് അബുഹമൂറിലെ സഫാരി മാളില്‍ വച്ച് നടക്കും. സഫാരിയുടെ ഏത് ഔട്ട്ലെറ്റുകളില്‍ നിന്നും വെറും അമ്പത് റിയാലിന് പര്‍ച്ചേഴ്സ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഈ റാഫിള്‍ കൂപ്പണ്‍ വഴി നറുക്കെടുപ്പിലൂടെ ഏതൊരാള്‍ക്കും ഈ പ്രമോഷനില്‍ പങ്കാളികളാകാവുന്നതാണ്.

Related Articles

Back to top button