Breaking News
ഗയാനയില്‍ നിന്നുള്ള രണ്ട് ജാഗ്വറുകള്‍ ഖത്തറിലെ അല്‍ ഖോര്‍ ഫാമിലി പാര്‍ക്ക് മൃഗശാലയിലെത്തി
ദോഹ: കോ-ഓപ്പറേറ്റീവ് റിപ്പബ്ലിക് ഓഫ് ഗയാന സമ്മാനിച്ച രണ്ട് ജാഗ്വറുകള്‍ ഖത്തറിലെ അല്‍ ഖോര്‍ ഫാമിലി പാര്‍ക്ക് മൃഗശാലയിലെത്തിയതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.
രണ്ട് ജാഗ്വറുകള്‍ ഒന്ന് ആണും മറ്റൊന്ന് പെണ്ണുമാണ്. ഇരുവരേയും അല്‍ ഖോര്‍ ഫാമിലി പാര്‍ക്കില്‍ പാര്‍പ്പിക്കും. ഔണ്‍ ആപ്ലിക്കേഷന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്ത് പൗരന്മാര്‍ക്കും താമസക്കാര്‍ക്കും പാര്‍ക്ക് സന്ദര്‍ശിക്കാമെന്ന് സോഷ്യല്‍ മീഡിയയിലൂടെ മന്ത്രാലയം അറിയിച്ചു.