Uncategorized

വസന്തന്‍ പൊന്നാനി വിട പറഞ്ഞു

ദോഹ. അഭിനയ പാഠവം കൊണ്ടും ജനോപകാര പ്രദമായ ഇടപെടലുകള്‍ കൊണ്ടും സഹൃദയം മനം കവര്‍ന്ന വസന്തന്‍ പൊന്നാനി വിട പറഞ്ഞു .മിമിക്രി കലാകാരനും നടനും ദീർഘകാലം ഖത്തറിൽ പ്രവാസിയുമായിരുന്ന പൊന്നാനി ഈശ്വരമംഗലം സ്വദേശിയായ പത്തുകണ്ടത്തിൽ വസന്തൻ ( 50)  (വസന്തൻ പൊന്നാനി)   നാട്ടിൽ നിര്യാതനായി . ഖത്തറിലെ സ്റ്റേജുകളിൽ നിരവധി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട് . 2022 ൽ പുറത്തിറങ്ങിയ എൽമർ എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. ഖത്തറിലെ ഒരു സ്വകര്യ കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത് . അസുഖബാധിതനായതിനെ തുടർന്ന് കഴിഞ്ഞ ജൂലൈയിൽ നാട്ടിലേക്ക് തിരിച്ച വസന്തൻ ചികിത്സയിലായിരിക്കെ ഇന്ന് രാവിലെയാണ് മരണപ്പെട്ടത് . സമൂഹിക പ്രശനങ്ങളോട് ഹാസ്യ രൂപത്തിൽ പ്രതികരിച്ചിരുന്ന വസന്തന്റെ റീലുകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചാരം നേടിയിരുന്നു . പ്രവാസി വെൽഫെയർ ഖത്തർ പ്രവർത്തകനായിരുന്നു . വസന്തന്റെ നിര്യണത്തിൽ പ്രവാസി വെൽഫെയർ അനുശോചനം രേഖപ്പെടുത്തി . സംസ്ഥാന കൌൺസിൽ അംഗം ആരിഫ് പൊന്നാനി വീട്ടിലെത്തി  അനുശോചനം അറിയിച്ചു.

ഭാര്യ: ശൈലജ , മക്കൾ : ബിന്ദുജ , ധനലക്ഷ്മി

2015 ല്‍ ഖത്തറിലെത്തിയ വസന്തന് തന്റെ കലാപ്രവര്‍ത്തനങ്ങള്‍ക്ക് വേദിയൊരുക്കിയത് കള്‍ചറല്‍ ഫോറം ഖത്തറായിരുന്നു. മിമിക്രിയും അഭിനയവും കോമഡിയുമൊക്കെയായി വിവിധ വേദികളില്‍ സഹൃദയരുടെ പിന്തുണ നേടിയ വസന്തന്‍ ശബ്ദാനുകരണം, കോമഡി, സ്‌കിറ്റ് തുടങ്ങിയവയിലൊക്കെ പരീക്ഷണം നടത്തി വിജയിച്ചിട്ടുണ്ട്. കാലികമായ പല പ്രമേയങ്ങളിലും പ്രതികരണമായി ചെറിയ വീഡിയോകള്‍ ചെയ്ത് സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വെക്കുവാന്‍ തുടങ്ങിയതോടെ നിരവധിയാളുകളുമായി സംവദിക്കുവാനും ആശയവിനിമയം നടത്തുവാനും സാധിച്ചു. ഫ്‌ളവര്‍സ് ചാനലിന്റെ പ്രശസ്തമായ കോമഡിയുല്‍സവ വേദിയില്‍ പരിപാടി അവതരിപ്പിച്ചും വസന്തന്‍ തന്റെ മികവ് തെളിയിച്ചിട്ടുണ്ട്.

ഖത്തറില്‍ മീഡിയ വണ്‍ സംഘടിപ്പിച്ച ബെസ്റ്റ് ആക്ടര്‍ മല്‍സരത്തില്‍ വിജയിച്ച് ദുല്‍ഖര്‍ സല്‍മാനില്‍ നിന്നും സമ്മാനം വാങ്ങിയത് തന്റെ കലാരംഗത്തെ പൊന്‍തൂവലായാണ് വസന്തന്‍ കരുതുന്നത്. അതിനെ തുടര്‍ന്നാണ് എല്‍മര്‍ എന്ന ചിത്രത്തിന്റെ ഓഡീഷ്യനില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. തെരഞ്ഞെടുക്കപ്പെട്ട വസന്തന്‍ തരക്കേടില്ലാത്ത ഒരു വേഷമാണ് എല്‍മറില്‍ ചെയ്തത്.

Related Articles

Back to top button
error: Content is protected !!