Breaking News
മലബാര്‍ ചരിത്രത്തില്‍ അറേബ്യന്‍ പണ്ഡിതരുടെ സാന്നിധ്യം അവിതര്‍ക്കിതം :ഡോ. കെ.കെ.എന്‍ കുറുപ്പ്
തേഞ്ഞിപ്പലം : മലബാര്‍ ചരിത്രത്തില്‍ അറേബ്യന്‍ പണ്ഡിതരുടെ സാന്നിധ്യം അവിതര്‍ക്കിതമാണെന്നും സൈനുദ്ദീന്‍ മഖ്ദൂം രചിച്ച തുഹ്ഫത്തുല്‍ മുജാഹിദീന്‍ ഇന്നും ആധികാരിക ഗ്രന്ഥമാണെന്നും കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും പ്രമുഖ ചരിത്രകാരനുമായ ഡോ. കെ.കെ.എന്‍ കുറുപ്പ്. ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാല നാല്‍പതാം വാര്‍ഷിക റൂബി ജൂബിലിയോട് അനുബന്ധിച്ച് കൈറോയിലെ ലീഗ് ഓഫ് യൂനിവേഴ്‌സിറ്റീസ്, കാലിക്കറ്റ് സര്‍വകലാശാല എന്നിവരുമായി സഹകരിച്ച് സംഘടിപ്പിച്ച ‘ഇന്തോ-അറബ് റിലേഷന്‍സ്’ അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ മുഖ്യാതിഥിയായി സംസാരിക്കുകയാരുന്നു അദ്ദേഹം.