Breaking News
ഷോപ്പ് ഖത്തറിലെ ആദ്യ റാഫിള്‍ നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസുകളുടെ ഭാഗ്യശാലികളെ തിരഞ്ഞെടുത്തു

ദോഹ. വിസിറ്റ് ഖത്തര്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഷോപ്പിംഗ് ഫെസ്റ്റിവലായ ഷോപ്പ് ഖത്തറിലെ ആദ്യ റാഫിള്‍ നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസുകളുടെ ഭാഗ്യശാലികളെ തിരഞ്ഞെടുത്തു. വെള്ളിയാഴ്ച മാള്‍ ഓഫ് ഖത്തറില്‍ നടന്ന നറുക്കെടുപ്പിലാണ് വിജയികളെ തെരഞ്ഞെടുത്തത്. ഏകദേശം ഒരു മാസം നീണ്ടുനില്‍ക്കുന്ന ഷോപ്പിംഗ് ഫെസ്റ്റിവലില്‍ നടക്കുന്ന നാല് റാഫിള്‍ നറുക്കെടുപ്പുകളില്‍ ആദ്യത്തേതാണിത്.