Breaking News
ഭവനന്ദന പിലാപറമ്പിലിന് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു
വടക്കാങ്ങര. ശിവദാസ് പിലാപറമ്പിലിന്റേയും സ്മിത ശിവദാസന്റേയും മകളായ ഭവനന്ദന പിലാപറമ്പിലിന് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു. ശിവദാസ് പിലാപറമ്പിലും കുടുംബവും പുതുതായി താമസമാക്കിയ വീട് സന്ദര്‍ശിക്കാനെത്തിയ ദാസന്റെ സഹപാഠിയായ ഗ്രന്ഥകാരന്‍ ഡോ. അമാനുല്ല വടക്കാങ്ങരയാണ് മെഡിക്കല്‍ എന്‍ട്രന്‍സിനൊരുങ്ങുന്ന മോള്‍ക്ക് സര്‍പ്രൈസ് സമ്മാനമായി പുസ്തകം സമ്മാനിച്ചത്. സഹപാഠികളായ ശശി കല ഷൈന്‍, മുഹമ്മദ് റഫീഖ് തങ്കയത്തില്‍, കമാല്‍ കുഴിയേങ്ങല്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ഏത് പ്രായത്തില്‍പ്പെട്ടവര്‍ക്കും പ്രചോദനാത്മകമായ സന്ദേശങ്ങളും കഥകളുമടങ്ങിയ വിജയമന്ത്രങ്ങള്‍ ബന്ന ചേന്ദമംഗല്ലൂരിന്റെ മനോഹരമായ ശബ്ദത്തില്‍ ലോകത്തെമ്പാടുള്ള മലയാളികള്‍ ഏറ്റെടുത്ത മലയാളം പോഡ്കാസ്റ്റിന്റെ പുസ്തകാവിഷ്‌കാരമാണ് വിജയമന്ത്രങ്ങള്‍ .