Breaking News
ഖത്തറിലെ കുട്ടികളുടെ മ്യൂസിയമായ ദാദു ഗാര്‍ഡന്‍സ് വീണ്ടും തുറന്നു

ദോഹ. ഖത്തറിലെ കുട്ടികളുടെ മ്യൂസിയമായ ദാദു ഗാര്‍ഡന്‍സ് ഇന്നലെ വീണ്ടും തുറന്നു. അല്‍ ബിദ്ദ പാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന ദാദു ഗാര്‍ഡന്‍സ്, പര്യവേക്ഷണം, സര്‍ഗ്ഗാത്മകത, പഠനം എന്നിവയ്ക്കുള്ള പ്രത്യേക സംവിധാനങ്ങളാണൊരുക്കിയുിരിക്കുന്നത്. 12 വയസ്സും അതില്‍ താഴെയുമുള്ള കുട്ടികള്‍ക്ക് അതുല്യമായ ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ ഇടങ്ങളില്‍ പ്രകൃതി നയിക്കുന്ന കളിയുടെ മാന്ത്രികത ആസ്വദിക്കാനവസരമൊരുക്കുന്ന ദാദു ഗാര്‍ഡന്‍സ് വിസ്മയ കാഴ്ചകളാണൊരുക്കുന്നത്.