മാച്ച് ഫോര്‍ ഹോപ്പ് 2025 ഫെബ്രുവരി 14 ന് , ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
![](https://internationalmalayaly.com/wp-content/uploads/2025/02/match-1120x747.jpg)
ദോഹ. മാച്ച് ഫോര്‍ ഹോപ്പ് 2025 ഫെബ്രുവരി 14 ന് 974 സ്റ്റേഡിയത്തില്‍ നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി (എസ്സി), എഡ്യൂക്കേഷന്‍ എബോവ് ഓള്‍ (ഇഎഎ) ഫൗണ്ടേഷന്‍ എന്നിവയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ചാരിറ്റി സംരംഭത്തിന്റെ രണ്ടാം പതിപ്പില്‍ തിയറി ഹെന്റി, ആന്‍ഡ്രസ് ഇനിയേസ്റ്റ, ഡേവിഡ് സില്‍വ, അലസ്സാന്‍ഡ്രോ ഡെല്‍ പിയറോ, മുബാറക് മുസ്തഫ, ആന്‍ഡ്രിയ പിര്‍ലോ തുടങ്ങിയ ഫുട്‌ബോള്‍ ഇതിഹാസങ്ങള്‍ പങ്കെടുക്കുമെന്ന് ഖാസിം അബ്ദുള്‍ ലത്തീഫ് അല്‍ ജൈദ മാധ്യമങ്ങളെ അറിയിച്ചു.
മത്സരത്തില്‍ നിന്ന് സമാഹരിക്കുന്ന ഫണ്ട് ലെബനോന്‍, പലസ്തീന്‍, നൈജീരിയ, പാകിസ്ഥാന്‍, സിറിയ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളിലെ വിദ്യാഭ്യാസ പദ്ധതികളെ പിന്തുണയ്ക്കുമെന്ന് അല്‍ ജൈദ ചൂണ്ടിക്കാട്ടി.
സംഘര്‍ഷം, ദുരന്തങ്ങള്‍, ദാരിദ്ര്യം എന്നിവയാല്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്ന ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിനായി ഫണ്ട് സ്വരൂപിക്കുന്നതിനുള്ള ഏകീകൃത ശ്രമമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.