Local News
ആഭ്യന്തര മന്ത്രാലയം പബ്ലിക് റിലേഷന്‍സ് വകുപ്പിന് ഇന്ററാക്ടീവ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ അവാര്‍ഡ്

ദോഹ. ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പബ്ലിക് റിലേഷന്‍സ് വകുപ്പിന് ഇന്ററാക്ടീവ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ അവാര്‍ഡ് (ഇംപാക്റ്റ് കാറ്റഗറി 2024) നേടി. ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസ് വര്‍ഷം തോറും സംഘടിപ്പിക്കുന്ന ഈ അവാര്‍ഡില്‍ ഗവണ്‍മെന്റ്, അര്‍ദ്ധ ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ നിന്നുള്ള വിപുലമായ പങ്കാളിത്തം ഉണ്ടായിരുന്നു.
ഫെബ്രുവരി 12 ബുധനാഴ്ച നടന്ന രണ്ടാം ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഫോറത്തിലാണ് പ്രഖ്യാപനം നടന്നത്.
ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസ് ഡയറക്ടര്‍ ഷെയ്ഖ് ജാസിം ബിന്‍ മന്‍സൂര്‍ ബിന്‍ ജാബര്‍ അല്‍ താനി, പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ നിന്നുള്ള ക്യാപ്റ്റന്‍ മുബാറക് ശ്രീദ അല്‍ മുത്ലാഖിന് അവാര്‍ഡ് സമ്മാനിച്ചു.