Breaking News
അനധികൃത സ്ഥലത്ത് മലിനജലം ഒഴുക്കിയ ആളെ പിടി കൂടി

ദോഹ: അനധികൃത സ്ഥലത്ത് മലിനജലം ഒഴുക്കിവിടുകയും, പ്രദേശത്ത് പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുകയും, സസ്യ ആവാസവ്യവസ്ഥയ്ക്കും അതിന്റെ ഘടകങ്ങള്‍ക്കും ദോഷം വരുത്തുകയും ചെയ്തതായി കണ്ടെത്തിയ ഒരു വ്യക്തിയെ പിടികൂടിയതായി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു.
വടക്കന്‍ മേഖലയിലെ വന്യജീവി സംരക്ഷണ വകുപ്പിന്റെ പട്രോളിങ്ങിനിടെയാണ് ഇത് കണ്ടെത്തിയത്. പട്രോളിംഗ് അംഗങ്ങള്‍ നിയമലംഘകനെതിരെ ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചതായും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കേസ് ഉത്തരവാദിത്തപ്പെട്ട അധികാരികള്‍ക്ക് കൈമാറിയതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു.



