എയര്‍ലൈന്‍ റേറ്റിംഗ് 2025 ലെ രണ്ടാമത്തെ മികച്ച എയര്‍ലൈനായി ഖത്തര്‍ എയര്‍വേയ്സ്

ദോഹ. ഓസ്ട്രേലിയ ആസ്ഥാനമായുള്ള വ്യോമയാന സുരക്ഷ, സുഖസൗകര്യ വിലയിരുത്തല്‍ പ്ലാറ്റ്ഫോമായ എയര്‍ലൈന്‍ റേറ്റിംഗ് 2025 ലെ രണ്ടാമത്തെ മികച്ച എയര്‍ലൈനായി ഖത്തര്‍ എയര്‍വേയ്സ് തെരഞ്ഞെടുക്കപ്പെട്ടു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് സമാനതകളില്ലാത്ത യാത്രാനുഭവം ഉറപ്പാക്കിക്കൊണ്ട് ഖത്തര്‍ എയര്‍വേയ്സ് ആഡംബരം, നവീകരണം, ആതിഥ്യം എന്നിവയില്‍ മുന്നേറ്റം തുടരുന്നു. പ്രീമിയം സേവനങ്ങള്‍, അത്യാധുനിക ഫ്‌ലീറ്റ്, ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ലോകോത്തര വിമാനത്താവള ഹബ് എന്നിവയ്ക്ക് പേരുകേട്ട എയര്‍ലൈന്‍ ആഗോള നിലവാരം സ്ഥാപിക്കുന്നത് തുടരുന്നു.
യാത്രക്കാരുടെ സുഖസൗകര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് കൊറിയന്‍ എയര്‍ ആണ് ഈ വര്‍ഷം ഒന്നാം സ്ഥാനം നേടിയത്.