Breaking News
റമദാനില്‍ നടത്തവും ജോഗിംഗും ഏറെ ഫലപ്രദം

ദോഹ. റമദാനില്‍ ചടഞ്ഞിരിക്കാതെ ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കുവാന്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍. വ്രതമെടുക്കുന്നവര്‍ക്ക് നടത്തവും ജോഗിംഗും ഏറ്റവും നല്ല വ്യായാമമായി കണക്കാക്കപ്പെടുന്നു. പ്രത്യേകിച്ച് ഇഫ്താറിന് തൊട്ടുമുമ്പ് കുറച്ച് നേരം നടക്കുന്നത് വലിയ ഫലം ചെയ്യും. രാജ്യത്തുടനീളമുള്ള വിവിധ പാര്‍ക്കുകള്‍ ഇതിനായി പ്രയോജനപ്പെടുത്താം.