മാമോക് ഖത്തര്‍ ഇഫ്താര്‍ സംഗമം

ദോഹ. മുക്കം എം.എ.എം.ഒ കോളേജ് അലുംനി ഖത്തര്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ വിവിധ ബാച്ചുകളിലെ അലുംമ്‌നി അംഗങ്ങള്‍ പങ്കെടുത്തു.
പ്രവാസ ലോകത്തെ പിരിമുറുക്കങ്ങള്‍ക്ക് ആശ്വാസമേകുവാനും മാനസികോല്ലാസത്തിന്നും ഇത്തരം സാമൂഹ്യ സംഗമങ്ങള്‍ സഹായകരമാകുമെന്ന് പ്രസിഡന്റ് ഇല്യാസ് കെന്‍സ അഭിപ്രായപ്പെട്ടു.
സൂപ്പര്‍ സീനിയേഴ്‌സ് മുതല്‍ പുതുതായി ഖത്തറിലെത്തിയവര്‍ അടക്കമുള്ളവരുടെ സംഗമം ഏവര്‍ക്കും വേറിട്ടൊരനുഭവമായി
ചടങ്ങില്‍ ഖത്തര്‍ പ്രവാസ ജീവിതം അവസാനിപ്പിച്ചു മടങ്ങുന്ന മുഹമ്മദ് ബഷീറിന് യാത്രയയപ്പ് നല്‍കി.
ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ചേന്ദമംഗല്ലൂര്‍ സ്വാഗതം പറഞ്ഞു പ്രസിഡന്റ് ഇല്യാസ് കെന്‍സ അദ്ധ്യക്ഷനായിരുന്നു ആനന്ദ്, മെഹഫില്‍, അബ്ബാസ് മുക്കം, ഷംസു കൊടുവള്ളി, നാസിഫ് മൊയ്തു , അമീന്‍ കൊടിയത്തൂര്‍, ഫാരിസ് ലൂപ് മീഡിയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.