Local News
യുണീഖ് നഴ്‌സസ് ദിനാഘോഷം ഇന്ന്

ദോഹ. ഖത്തറിലെ ഇന്ത്യന്‍ നഴ്‌സുമാരുടെ കൂട്ടായ്മയായ യുണീഖ് ഇന്റര്‍നാഷണല്‍ നഴ്‌സസ് ഡേ ആഘോഷം ഇന്ന് ഡി പി എസ് മൊണാര്‍ഖ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.
ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ ഉല്‍ഘാടനം നിര്‍വഹിക്കുന്ന പരിപാടിയില്‍, ഐ ബി പി സി പ്രസിഡന്റ് താഹ മുഹമ്മദ് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ചീഫ് നഴ്‌സിംഗ് ഓഫീസര്‍ മറിയം നൂഹ് അല്‍ മുതവ, വിവിധ സംഘടനാ പ്രധിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.