നോര്‍വ ഖത്തര്‍ 2025 സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും വിസ്മയസന്ധ്യ

ദോഹ. നോര്‍വ ഖത്തര്‍ വര്‍ക്കല പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമവും ശ്രീ രാജരവിവര്‍മ്മ ഇന്റര്‍ സ്‌കൂള്‍ ആര്‍ട്ട് കോമ്പറ്റിഷന്‍ (സീസണ്‍ 3) പോസ്റ്റര്‍ പ്രകാശനവും വക്രയിലെ റോയല്‍ പാലസ് റസ്റ്റോറന്റില്‍ വച്ചു നടന്നു. നോര്‍വ പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നോര്‍വയുടെ ജനറല്‍ സെക്രട്ടറി സിമിന്‍ ചന്ദ്രന്‍ സ്വാഗതവും അബുഅലവി കാമില്‍ ഹാറൂനി, പ്രിന്‍സിപ്പല്‍ റസ്സാകിയ മസ്ജിദ് , കോളേജ് കണിയാപുരം, സ്‌നേഹവും, അനുകമ്പയും ജനങ്ങളില്‍ ഉണ്ടായിരിക്കണം എന്ന വിഷയത്തില്‍ റമദാന്‍ സന്ദേശം നല്‍കുകയും ചെയ്തു. വൈസ് പ്രസിഡന്റ് രാഹുല്‍ രാജ് ആശംസ നേര്‍ന്നു .
പോസ്റ്റര്‍ പ്രകാശനം ചന്ദ്രകലാ ആര്‍ട്‌സിന്റെ സാരഥിയും, പ്രോംറ്റ് ഇന്റര്‍നാഷണല്‍ മാനേജിംഗ് പാര്‍ട്ണറുമായ
ചന്ദ്രമോഹന്‍ പിള്ളയും നോര്‍വ ഖത്തര്‍ പ്രസിഡന്റ് നിസ്സാം അബ്ദുല്‍സമദും ചേര്‍ന്നു നിര്‍വ്വഹിച്ചു.
നോര്‍വ ഖത്തര്‍ മെമ്പര്‍മാരും മാനേജ്മന്റ് കമ്മിറ്റി അംഗങ്ങളും കമ്മ്യുണിറ്റി നേതാക്കളായ ഐസിസി ജനറല്‍ സെക്രട്ടറി ,എബ്രഹാം ജോസഫ്, സെക്രട്ടറി പ്രദീപ് പിള്ളൈ, ഇന്‍കാസ് പ്രസിഡന്റ് ,ഹൈദര്‍ ചുങ്കത്തറ, സജീവ് സത്യശീലന്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
നോമ്പ് തുറയില്‍ ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ, മുന്‍ ഐസിബിഎഫ് ജനറല്‍ സെക്രട്ടറി ബോബന്‍ വര്‍ക്കി, മുന്‍ ഐ എസ് സി ജനറല്‍ സെക്രട്ടറി നിഹാദ് അലി, മുന്‍ ഐസിസി ജനറല്‍ സെക്രട്ടറി ,മോഹന്‍ കുമാര്‍, മുന്‍ ഐസിസി വൈസ് പ്രസിഡന്റ് സുബ്രഹ്‌മണ്യ ഹെബലു,ഐസിസി ഹെഡ് ഓഫ് അഫീലിയേഷന്‍ രവീന്ദ്ര പ്രസാദ്, അസിം എം ടി, ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, പ്രമുഖ ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കളും നോമ്പ് തുറയില്‍ പങ്കെടുത്തു.
ട്രഷറര്‍ സൗമ്യ അജി നന്ദി പറഞ്ഞു