മാര്‍ക് ആന്‍ഡ് സേവ് ചീഫ് കൊമേര്‍സ്യല്‍ ഓഫീസര്‍ വി.എം. ഫസലിന് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു

ദോഹ. മീഡിയ പ്ലസ് പുറത്തിറക്കിയ ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിനെട്ടാമത് പതിപ്പ് മാര്‍ക് ആന്‍ഡ് സേവ് ചീഫ് കൊമേര്‍സ്യല്‍ ഓഫീസര്‍ വി.എം. ഫസലിന് സമ്മാനിച്ചു . ദോഹയിലെ
മാര്‍ക് ആന്‍ഡ് സേവ് ഹൈപ്പര്‍ സ്റ്റോറില്‍ നടന്ന ചടങ്ങില്‍ എക്കോണ്‍ ഹോള്‍ഡിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ശുക്കൂര്‍ കിനാലൂരാണ് ഡയറക്ടറി സമ്മാനിച്ചത്.
ചടങ്ങില്‍ മീഡിയ പ്ളസ് സി ഇ ഒയും ഡയറക്ടറി ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങര, മാര്‍ക് ആന്‍ഡ് സേവ് പര്‍ച്ചേസ് മാനേജര്‍ മുഹ് സിന്‍ സി.എച്ച്. എംബിഎ ആന്റ് പാര്‍ട്‌ണേര്‍സ് ഗ്രൂപ്പ് ഖത്തര്‍ ചെയര്‍മാന്‍ ഫൈസല്‍ ബിന്‍ അലി, മീഡിയ പ്ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തില്‍, മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ് ഫൗസിയ അക്ബര്‍ തുടങ്ങിയവരും സംബന്ധിച്ചു.