Local News
അല്‍-മജ്ദ് റോഡിലെ മെഗാരീന്‍ ബഖീല ഇന്റര്‍ചേഞ്ചില്‍ ഗതാഗത നിയന്ത്രണം

ദോഹ. അല്‍-മജ്ദ് റോഡില്‍ (വടക്ക്) അല്‍-മജ്ദ് റോഡില്‍ നിന്ന് റാഷിദ സ്ട്രീറ്റ് (കിഴക്ക്) ഭാഗത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്കായി മെഗാരീന്‍ ബഖീല ഇന്റര്‍ചേഞ്ചില്‍ ഗതാഗത നിയന്ത്രണം . മെയ് 10 ശനിയാഴ്ച പുലര്‍ച്ചെ 2:00 മണി മുതല്‍ മെയ് 16 വെള്ളിയാഴ്ച പുലര്‍ച്ചെ 5:00 മണി വരെയാണ് നിയന്ത്രണം. ഈ കാലയളവില്‍, എക്‌സിറ്റ് 35 വഴി റാഷിദ സ്ട്രീറ്റിലേക്ക് (പടിഞ്ഞാറ്) ഗതാഗതം തിരിച്ചുവിടും.