Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local NewsUncategorized

ചാവക്കാട് ഫെസ്റ്റ് സംഗീത വിരുന്ന് ഇന്ന്

ദോഹ: ചാവക്കാട് പ്രവാസി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ചാവക്കാട് ഫെസ്റ്റ് സംഗീത വിരുന്ന് ഇന്ന് വൈകുന്നേരം ഐ സി സി അശോക ഹാളില്‍ നടക്കുമെന്ന് ഭാരവാഹി കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചാവക്കാട് പ്രദേശത്തെ കലാപ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന സംഗീത വിരുന്നില്‍ ചാവക്കാട് സ്വദേശികളായ ശിഹാബ് പാലപ്പെട്ടി (പട്ടുറുമാല്‍ ഫെയിം ), ഗായകനും വാട്ടര്‍ ഡ്രം പെര്‍ഫോമന്‍സറുമായ ഷിയാ മജീദ്, ഷെയ്ഖ അബ്ദുല്ല (പട്ടുറുമാല്‍ ഫെയിം) എന്നിവ രോടൊപ്പം ദോഹയിലെ ചാവക്കാട് നിവാസികളായ പിന്നണി ഗായകന്‍ ഹരീബ് ഹുസൈന്‍, ഹിബ ബദറുദ്ധീന്‍ എന്നിവര്‍ അവതരിപ്പിക്കുന്ന സംഗീത വിരുന്നും ചാവക്കാട് പ്രവാസി അസോസോയേഷന്‍ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും നൃത്തകലാവിരുന്നും അരങ്ങേറുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഖത്തറില്‍ ആദ്യമായാണ് വാട്ടര്‍ ഡ്രം പെര്‍ഫോമന്‍സിന് വേദിയൊരുങ്ങുന്നത്.

ഇന്ന് വൈകുന്നേരം 7 മണി മുതല്‍ നടക്കുന്ന പരിപാടി ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ ഉദ്ഘാടനം ചെയ്യും. നിര്‍വഹിക്കും. കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പ്രവാസലോകത്തും ചാവക്കാട് പ്രദേശത്തും ജീവകാരുണ്യ മേഖ ലയിലും സംഘടന സജീവമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ചാവക്കാട് പ്രവാസി അസോസിയേഷന്‍ ഖത്തര്‍ പ്രസിഡന്റ് കബീര്‍ തെരുവത്ത്,
ജനറല്‍ സെക്രട്ടറി ഷെറിന്‍ പരപ്പില്‍, ട്രഷറര്‍ രഞ്ജിത്ത് പി എന്‍, ആര്‍ട്ടിസ്റ്റുകളായ ശിഹാബ്പാലപ്പെട്ടി,ഷിയാ മജീദ് , ഷെയ്ഖ അബ്ദുല്ല എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button