Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഖത്തര്‍ നഴ്‌സസ് ദിനം ആചരിച്ചു

ദോഹ : ഖത്തറിലെ ഇന്ത്യന്‍ നഴ്സിങ് സമൂഹം ഒത്തു ചേര്‍ന്ന നഴ്‌സസ് ദിനം 2025 ആഘോഷങ്ങള്‍ക്ക് ഐഡിയല്‍ സ്‌കൂള്‍ വേദിയായി. മെയ് 23 ന് വൈകിട്ട് 5 മണിമുതല്‍ തുടങ്ങിയ ആഘോഷത്തിന് വിവിധങ്ങളായ പരിപാടികള്‍ മാറ്റേകി.
ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ മെന്റല്‍ ഹെല്‍ത്ത് ഫെസിലിറ്റിയുടെ സി.ഇ.ഒ. ഇയാന്‍ ഫ്രാന്‍സിസ് ടുളി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ നിരവധി അതിഥികള്‍ പങ്കെടുത്തു.

എബ്രഹാം കെ ജോസഫ് (ഐസിസി ജനറല്‍ സെക്രെട്ടറി), റഷീദ് അഹമ്മദ് ( ഐസിബിഎഫ് വൈസ് പ്രസിഡന്റ്), മണിഭാരതി ( ഐസിബിഎഫ് , ഹെഡ് ഓഫ് കമ്മ്യൂണിറ്റി വെല്‍ഫയര്‍ ആന്‍ഡ് ഇന്‍ഷുറന്‍സ് സ്‌കീം), മിനി സിബി ( ഐസിബിഎഫ് , ഹെഡ്ഓഫ് അക്ഷയ ആന്‍ഡ് മെഡിക്കല്‍ ക്യാമ്പ്), കെ വി ബോബന്‍ ( ഐസിബിഎഫ് മുന്‍ ജനറല്‍ സെക്രട്ടറി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഖത്തര്‍ പ്രസിഡന്റ് ബിജോയ് ചാക്കോ അദ്ധ്യക്ഷത വഹിച്ചു. അദ്ദേഹം നഴ്സിങ് വിജ്ഞാനവും കഴിവുകളും ഉയര്‍ത്തിയെടുക്കുന്നതിനായുള്ള പുതിയ ഒരു വിദ്യാഭ്യാസ വീഡിയോ സീരീസും പ്രകാശനം ചെയ്തു.

Related Articles

Back to top button