Breaking News
ഫ്രീ സോണില്‍ നിന്ന് അല്‍ തുമാമയിലേക്ക് പുതിയ മെട്രോലിങ്ക് റൂട്ട് ഇന്ന് മുതല്‍

ദോഹ. ഇന്ന് മുതല്‍ ഫ്രീ സോണ്‍ സ്റ്റേഷനില്‍ നിന്ന് അല്‍ തുമാമ ഏരിയ സോണ്‍ 50-ലേക്ക് സര്‍വീസ് നടത്തുന്നതിനായി പുതിയ ബസ് റൂട്ട് എം 142 സര്‍വീസ് നടത്തുമെന്ന് ദോഹ മെട്രോയും ലുസൈല്‍ ട്രാമും പ്രഖ്യാപിച്ചു.

ഈ സേവനം ഓരോ 20 മിനിറ്റിലും പ്രവര്‍ത്തിക്കുമെന്നും സൗജന്യമാണെന്നും മൊവാസലാത്ത് അതിന്റെ വെബ്സൈറ്റില്‍ പ്രഖ്യാപിച്ചു.


