Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഖത്തര്‍ തൊഴില്‍ നിയമവും സ്പോണ്‍സര്‍ഷിപ്പ് നിബന്ധനകളും’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു

ദോഹ : സംസ്‌കൃതി ഖത്തര്‍ കരിയര്‍ ഡെവലപ്‌മെന്റ് വിങിന്റെ ആഭിമുഖ്യത്തില്‍ ‘ഖത്തര്‍ തൊഴില്‍ നിയമവും സ്പോണ്‍സര്‍ഷിപ്പ് നിബന്ധനകളും’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.
സ്‌കില്‍സ് ഡെവലെപ്‌മെന്റ് മാസ്റ്ററോ ഹാളില്‍ നടന്ന സെമിനാര്‍ ഖത്തറിലെ പ്രമുഖ അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ അഡ്വ. ജാഫര്‍ഖാന്‍ വിഷയമവതരിപ്പിച്ചു . തുടര്‍ന്ന് അംഗങ്ങളുടെ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.

കരിയര്‍ ഡെവലപ്‌മെന്റ് വിങ് കണ്‍വീനര്‍ ഷെജി വലിയകത്ത് മോഡറേറ്റര്‍ ആയിരുന്നു. സംസ്‌കൃതി പ്രസിഡന്റ് സാബിത്ത് സഹീര്‍ അഡ്വ ജാഫര്‍ഖാന് സംസ്‌കൃതിയുടെ ഉപഹാരം നല്‍കി ആദരിച്ചു. സംസ്‌കൃതി ജനറല്‍ സെക്രട്ടറി ഷംസീര്‍ അരികുളം, കേരള പ്രവാസി ക്ഷേമനിധി ഡയറക്ടര്‍ ഇ എം സുധീര്‍, സംസ്‌കൃതി ഭാരവാഹികളായ സുനീതി സുനില്‍, അര്‍ച്ചന ഓമനക്കുട്ടന്‍, അബ്ദുള്‍ അസീസ്, വനിത വേദി പ്രസിഡന്റ് അനിത ശ്രീനാഥ് എന്നിവര്‍ പങ്കെടുത്തു. ഷെജി വലിയകത്ത്‌ സ്വാഗതവും സംസ്‌കൃതി വൈസ് പ്രസിഡന്റ് ശിഹാബ് തൂണേരി നന്ദിയും പറഞ്ഞു

Related Articles

Back to top button