അന്താരാഷ്ട്ര യോഗാ ദിനം : മുന്നൊരുക്കങ്ങളുമായി ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍

ദോഹ. 2025 ജൂണ്‍ 21 ന്റെ അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് നടക്കുന്ന നൂറുദിന പരിപാടിയുടെ ഭാഗമായി ഖത്തര്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ’25 ഡേസ് ടു ഗോ ‘ യോഗ ബോധ വത്കരണ പരിപാടി സംഘടിപ്പിച്ചു. അബുഹമൂര്‍ എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ഓപ്പണ്‍ ഗ്രൗണ്ടില്‍ വെച്ച് നടന്ന പരിപാടി ഖത്തര്‍ ഇന്ത്യന്‍ അംബാസ്സഡര്‍ വിപുല്‍ ഉദ്ഘാടനം ചെയ്തു.
‘ഒരു ഭൂമി ഒരു ആരോഗ്യം’ എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗ ദിന മുദ്രാവാക്യം. മനസ്സിനും ശരീരത്തിനും ഒരു പോലെ ആരോഗ്യം പ്രധാനം ചെയ്യുന്ന യോഗയെന്നും അത് ലോക ജനതക്ക് അനുഭവഭേദ്യമാക്കി കൊടുക്കുയാണ് വേണ്ടതെന്നും അംബാസ്സഡര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. യോഗാഭ്യാസ പ്രകടനത്തോടനുബന്ധിച്ച് എം. ഇ.എസ് ഇന്ത്യന്‍ സ്‌കൂളിലെ തെരെഞ്ഞടുക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്ന യോഗാ ഡാന്‍സ് ഏറെ വിത്യസ്ഥാനുഭവമായി.
ഐ. എസ്. സി പ്രസിഡണ്ട് ഇ.പി അബ്ദുറഹ്‌മാന്‍ സ്വാഗതം പറഞ്ഞു. എംബസ്സി ഫസ്റ്റ് സെക്രട്ടറിയും ഐ.എസ്.സി കോര്‍ഡിനേറ്റിംഗ് ഓഫീസറുമായ ഹരീഷ് പാണ്ഡെ, എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ഹമീദ ഖാദര്‍ തുടങ്ങി വിവിധ അപ്പക്‌സ് ബോഡി ഭാരവാഹികള്‍, എംബസി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഐ.എസ്.സി ജനറല്‍ സെക്രട്ടറി ഹംസ യൂസുഫ് നന്ദി പറഞ്ഞു

