തൗഹീദിലൂടെ വിശുദ്ധി നേടാന്‍ നാം തയ്യാറാവുക: ഉമര്‍ ഫൈസി

ദോഹ: ഇസ്ലാമിക വിശ്വാസത്തിന്റെ അടിത്തറയായ തൗഹീദിനെ ജീവിതത്തിന്റെ നിഖില മേഖലകളിലും കൃത്യമായ പ്രതിഷ്ഠിച്ച് ജീവിത വിജയം നേടാന്‍ വിശ്വാസികള്‍ക്ക് ബലി പെരുന്നാള്‍ ഒരു പ്രചോദനമാവണമെന്ന് പ്രമുഖ പണ്ഡിതന്‍ ഉമര്‍ ഫൈസി അഭിപ്രായപ്പെട്ടു.
അല്‍സദ്ദ് സ്റ്റേഡിയത്തില്‍ ഈദ്ഗാഹ് ഖുത്വുബയുടെ മലയാള പരിഭാഷ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ ജീവിതത്തില്‍ തിന്മകള്‍ ഉണ്ടാവാതിരിക്കാന്‍ നമ്മുടെ ഹൃദയാന്തരാളങ്ങളില്‍ തൗഹീദിന്റെ വെളിച്ചം നിലനിര്‍ത്താനുള്ള മുഹൂര്‍ത്തമാണ് ഈ ബലിപെരുന്നാളിലൂടെ നല്‍കിയിരിക്കുന്നതെന്ന് നാം മനസിലാക്കണം. നിരന്തരമായ തക്ബീറിലൂടെ നാം പ്രഖ്യാപിക്കുന്നതും അതാണ്.
ഒരു തെറ്റ് കണ്ടാല്‍ നിങ്ങളുടെ കൈ കൊണ്ട് തടുക്കുക, നാവ് കൊണ്ട് തടയാന്‍ കഴിയുമെങ്കില്‍ തടയുക, അതിനും സാധ്യമല്ല എങ്കില്‍ നിങ്ങളുടെ ഹൃദയം കൊണ്ട് വെറുക്കുക എന്ന് മുഹമ്മദ് നബി പഠിപ്പിച്ചത് ജീവിതത്തില്‍ പാലിക്കാന്‍ നമുക്ക് സാധിക്കണം. ഇതിലൂടെ സമൂഹത്ത

