Local News
ഖത്തറില്‍ വീട്ടുജോലിക്കാരികളായ മലപ്പുറം ജില്ലക്കാരെ ഡോം ഖത്തര്‍ ആദരിക്കുന്നു

ദോഹ. ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പ്രഥമ കൂട്ടായ്മയായ ഡോം ഖത്തര്‍ മലപ്പുറം ജില്ലാ രൂപീകരണ വാര്‍ഷികത്തിന്റെ ഭാഗമായി ഖത്തറില്‍ 5 വര്‍ഷത്തില്‍ കൂടുതല്‍ കാലം വീട്ടു ജോലി ചെയ്ത മലപ്പുറം ജില്ലക്കാരായ സഹോദരിമാരില്‍ നിന്നും തെരെഞ്ഞെടുക്കുന്ന 10 പേരെ ആദരിക്കുന്നു.
അര്‍ഹതപ്പെട്ടവര്‍ https://forms.gle/MbAp7Bc1WCFfX-VCY9 ലിങ്കില്‍ ജൂണ്‍ 16 നകം രജിസ്റ്റര്‍ ചെയ്യുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് മൈമൂന സൈനുദ്ദീന്‍ 55178287, സിദ്ദിഖ് ചെറുവല്ലൂര്‍ 70331167 എന്നിവരുമായി ബന്ധപ്പെടാം.